road

ആലുവ: ആലുവ മാർക്കറ്റിന് സമീപം ദേശീയപാത മേൽപ്പാലത്തിന് താഴെ തിരക്കേറിയ സമാന്തര റോഡിൽ അപകടക്കെണി. നഗരത്തിൽ നിന്ന് അങ്കമാലി ഭാഗത്തേക്ക് പോകുന്നതിനായി യു ടേൺ ചെയ്യുന്ന ഭാഗത്ത് സ്ളാബ് ഇളകിപ്പോയതാണ് അപകടക്കെണിയായത്.

കാൽനടക്കാരും ഇരുചക്ര വാഹനങ്ങളും അപകടത്തിൽപ്പെട്ടിട്ടും അധികൃതർ അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നാണ് ആക്ഷേപം. യാത്രക്കാരും സമീപത്തെ കച്ചവടക്കാരും പലവട്ടം വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമുണ്ടായിട്ടില്ല. വലിയ അപകടങ്ങൾ സംഭവിക്കുന്നതിന് മുമ്പ് അറ്റകുറ്രപ്പണി നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ബി.ജെ.പി മുനിസിപ്പൽ പ്രസിഡന്റ് ആർ. പത്മകുമാർ ദേശീയപാതാ അതോറിട്ടിക്കും പരാതി നൽകിയിട്ടുണ്ട്.