mrd

മരട്: മരട് നഗരസഭ കുടുംബശ്രീ ജെൻഡർ റിസോഴ്സസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വയോജന മാനസിക ഉല്ലാസ അവബോധ ശില്പശാല സംഘടിപ്പിച്ചു. ഈസ്റ്റ് സി.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശില്പശാല മരട് നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ.രശ്മി സനിൽ ഉദ്ഘാടനം ചെയ്തു. ബി.ഡി.എസ് ചെയർ പേഴ്സൺ അനില സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബേബി പോൾ, കൗൺസിലർ ഉഷ സഹദേവൻ, കമ്മ്യൂണിറ്റി കൗൺസിലർ മേരി കെ.കെ, ഹിമ ദീപക്, ജോയി കെ.എസ്, ലെനിൻ ടി.എസ്, പരമേശ്വരൻ, സി.ഡി.എസ് അജിത രാജീവ് എന്നിവർ സംസാരിച്ചു. വയോജനങ്ങൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.