പറവൂർ: ഓണത്തിന് മുമ്പ് പറവൂർ നഗരത്തിലെ എല്ലാ വീഥികളും ശുചീകരിക്കുന്നതിനുള്ള ശുചിത്വ ഓണം, പൊന്നോണം പദ്ധതിക്ക് തുടക്കം. തൊഴിലുറപ്പ്, കണ്ടിജൻസി, ഹരിതകർമ്മസേന എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി. വഴിക്കുളങ്ങരയിൽ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ നിർവഹിച്ചു. വൈസ് ചെയർമാൻ എം.ജെ. രാജു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ അനു വട്ടത്തറ, സജി നമ്പിയത്ത്, ശ്യാമള ഗോവിന്ദൻ തുടങ്ങിയവർ സംസാരിച്ചു.