ആലുവ: തെരുവുനായ വിമുക്ത കേരളത്തിനായി ട്വന്റി 20 ആലുവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല പ്രസിഡന്റ് ജോസ് മാവേലി ഉദ്ഘാടനം ചെയ്തു. തെരുവുനായകളുടെ ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്നും കടിയേറ്റ് മനുഷ്യർ മരിക്കുന്നത് മാത്രമാണ് ഇന്ന് ജനം അറിയുന്നതെന്നും ജോസ് മാവേലി ആരോപിച്ചു. ട്വന്റി20 പാർട്ടിയുടെ ആലുവ നിയോജകമണ്ഡലം പ്രവർത്തകർ പ്രതിഷേധ ജ്വാലയിൽ പങ്കെടുത്തു.