അങ്കമാലി: സി.എസ്.എ യുടെ ആഭിമുഖ്യത്തിൽ മുൻ നിയമസഭാ സ്പീക്കർ എ.പി. കുര്യന്റെ 23-ാമത് ചരമവാർഷിക ദിനത്തിൽ അനുസ്മരണ യോഗവും എ.പിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. സി.എസ്.എ.പ്രസിഡന്റ് ഡോ.സി.കെ. ഈപ്പൻ അദ്ധ്യക്ഷനായി. ബെന്നി ബഹനാൻ എം.പി, റോജി എം.ജോൺ എം.എൽ.എ, മുൻ മന്ത്രി അഡ്വ.ജോസ് തെറ്റയിൽ, മുൻ എം.എൽ.എ. പി.ജെ. ജോയി, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ.ഷിബു, സി.എസ്.എ.സെക്രട്ടറി ടോണി പറമ്പി, ആൾ ഇന്ത്യ പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ ദേശീയ പ്രസിഡന്റ് സി.കെ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ
കാലടി: പ്ലാന്റേഷൻ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ സി.പി.എം നേതാവും മുൻ നിയമസഭാ സ്പീക്കറുമായിരുന്ന എ.പി. കുരിയൻ അനുസ്മരണം നടത്തി. ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് സി. കെ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ. കെ. ഷിബു അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. യു. ജോമോൻ ,ലോക്കൽ സെക്രട്ടറി പി. സി. പൗലോസ്, യൂണിയൻ ജനറൽ സെക്രട്ടറി ജിനേഷ് ജനാർദ്ദനൻ, ലോഡിംഗ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ടി.ആർ. മുരളി, ജനറൽ സെക്രട്ടറി പി.വി. രമേശൻ, കെ.ജെ. ജോയ് എന്നിവർ സംസാരിച്ചു