കൊച്ചി: കുസാറ്റ് മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 25 മുതൽ 27 വരെ 'സമുദ്രമലിനീകരണവും ഇക്കോടോക്സിക്കോളജിയും" എന്ന വിഷയത്തിൽ ദേശീയ സമ്മേളനം നടത്തും. ലക്നൗ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടോക്സിക്കോളജി റിസർച്ച് കേന്ദ്രം, ദേശീയ തീര ഗവേഷണ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയുള്ള സമ്മേളനത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. സമുദ്രത്തിലെയും തണ്ണീർത്തടങ്ങളിലെയും ഘനലോഹ, കീടനാശിനി, പ്ലാസ്റ്റിക് -മൈക്രോപ്ലാസ്റ്റിക് മലിനീകരണം എന്നിവയെക്കുറിച്ച് ക്ലാസുകളും ചർച്ചകളും ഉണ്ടാകും. സെപ്തംബർ 12നകം രജിസ്റ്റർ ചെയ്യണം. സൈറ്റ്: www.ncmpe2024.com