snvhss

പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂൾ നവതി ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ സഹകരണത്തോടെ പുസ്തകോത്സവം വായനമധുരം പദ്ധതി തുടങ്ങി. പുസ്തകോത്സവത്തിന്റെ ഭാഗമായി നൂറ് വിദ്യാർത്ഥികൾ ശേഖരിച്ച ഇരുന്നൂറ് പുസ്തകങ്ങൾ പ്രദർശിപ്പിച്ചു. 30 വിദ്യാർത്ഥികൾക്ക് ഓരോ പുസ്തകങ്ങൾ സൗജന്യമായി നൽകി. വായനാമത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. സ്കൂൾ അസി. മാനേജർ പി.എസ്. ജയരാജ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സി.കെ. ബിജു അദ്ധ്യക്ഷത വഹിച്ചു.

റിട്ട. നേവി ലൈബ്രറി ഓഫീസർ എം.എസ്. ശ്രീകല വായനാസന്ദേശം നൽകി. കെ.എസ്. ആശ, കെ.എ. ബെസി, ഇ.കെ. പ്രീത, നവതി ആഘോഷ കമ്മിറ്റി കൺവീനർ പ്രമോദ് മാല്യങ്കര എന്നിവർ സംസാരിച്ചു.