കോഴിക്കോട് : ലോകത്തിലെ പ്രമുഖ ജുവലറി ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ മാതൃ കമ്പനിയായ മലബാർ ഗ്രൂപ്പിന്റെ 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതിക്ക് ടൈംസിന്റെ സാമൂഹിക ഉത്തരവാദിത്ത(സി.എസ്.ആർ) അവാർഡ്. മികച്ച സാമൂഹ്യ പ്രതിബദ്ധത പ്രവർത്തനങ്ങൾ നടത്തുന്ന കോർപ്പറേറ്റ് സ്ഥാപനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ദേശീയ തലത്തിൽ അവാർഡ് നൽകുന്നത്. ഗോവ സർക്കാരുമായി സഹകരിച്ചാണ് അവാർഡ് ദാന പരിപാടി സംഘടിപ്പിച്ചത്. മലബാർ ഗോൾഡ് റീട്ടെയിൽ എക്‌സ്‌പാൻഷൻ മേധാവിയും വെസ്റ്റ് ഇന്ത്യ റീജയണൽ മേധാവിയായ എ. ടി ഫൻസീം അഹമ്മദ്, സി. എസ്. ആർ വിഭാഗം സീനിയർ മാനേജർ പി. കെ ഷബീർ, ബിസിനസ് ഹെഡ് (കോർപ്പറേറ്റ് ഗിഫ്‌റ്റിംഗ്) മിലിന്ദ് ഉമാട്ടേ എന്നിവർ ചേർന്ന് ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.