pintu-mandal
പിന്റു മണ്ഡൽ

ആലുവ: കുന്നത്തേരി ചവറുപാടത്തിന് സമീപം മൂന്നുകിലോ കഞ്ചാവുമായി ബംഗാൾ മൂർഷിദാബാദ് ഗോദഗിരി സ്വദേശി പിന്റു മണ്ഡലിനെ (38) ആലുവ പൊലീസ് അറസ്റ്റുചെയ്തു. കഞ്ചാവുമായി വില്പനയ്ക്ക് നിൽക്കുമ്പോഴാണ് പിടിയിലായത്. ബംഗാളിൽനിന്ന് കിലോയ്ക്ക് 3,000രൂപയ്ക്ക് വാങ്ങി ട്രെയിനിൽ ആലുവയിലെത്തിച്ച് 30,000 രൂപക്ക് വിൽക്കുകയായിരുന്നു. അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിലാണ് കച്ചവടം.

കഴിഞ്ഞരാത്രി പൊലീസിന്റെ പ്രത്യേക പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. ആലുവ ഇൻസ്‌പെക്ടർ എം.എം. മഞ്ജുദാസ്, എസ്.ഐ കെ. നന്ദകുമാർ, എ.എസ്.ഐ കെ.എ. നവാബ്, സി.പി.ഒമാരായ മാഹിൻഷാ അബൂബക്കർ, കെ.എം. മനോജ്, പി.എ. നൗഫൽ, വി.എ. അഫ്‌സൽ, കെ.എ. സിറാജുദ്ദീൻ എന്നിവരാണ് ഉണ്ടായിരുന്നത്.