
അങ്കമാലി: കുടുംബ വഴക്കിനിടെ വീടിനകത്ത് തെന്നി വീണ് ഗൃഹനാഥൻ മരിച്ചു. കോട്ടയം എരുമേലി ഇരുത്താപുഴ കാട്ടുപീടിയിൽ വീട്ടിൽ തോമസിന്റെ മകൻ ജോസഫ് തോമസ് (57) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. ജോസഫിനെ ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവമുമായി ബന്ധപ്പെട്ട് മകനെ പോലീസ് ചോദ്യം ചെയ്തുവരുന്നു. ജോസഫും കുടുംബവും കറുകുറ്റി ഞാലൂക്കരയിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഭാര്യ: മോളി. മക്കൾ: നിധിൻ, ജിബിൻ, ലീന. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്‌കാരം ശനിയാഴ്ച രാവിലെ 8.30ന് ഞാലൂക്കര സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ.