പള്ളുരുത്തി: ഇടക്കൊച്ചി സെന്റ് മേരീസ് ഇടവകയുടെ കീഴിലുള്ള പഷ്ണിത്തോട് സെന്റ് ജോസഫ് - വേളാങ്കണ്ണി മാതാ പുതിയ ചാപ്പലിന്റെ വെഞ്ചിരിപ്പ് കർമ്മം കൊച്ചി രൂപത മുൻ അദ്ധ്യക്ഷൻ ഡോക്ടർ ജോസഫ് കരിയിൽ നിർവഹിക്കും. സെപ്റ്റംബർ 1ന് വൈകിട്ട് 4ന് പൊന്തിഫിക്കൽ ദിവ്യബലിയോടെ വെഞ്ചിരിപ്പ് നടക്കും. പുതിയ തിരുസ്വരൂപങ്ങൾ ചെല്ലാനം മറുവക്കാട് വേളാങ്കണ്ണി മാതാ പള്ളിയിലും കണ്ണമാലി പള്ളിയിലും എത്തിച്ച് വെഞ്ചരിച്ചതിന് ശേഷം ഇടവക ദേവാലയത്തിൽ നിന്ന് വിശ്വാസികളുടെ നേതൃത്വത്തിൽ പ്രദക്ഷിണമായി പുതിയ ദേവാലയത്തിൽ എത്തിച്ച് പ്രതിഷ്ഠിക്കും. ഫാ. റാഫി കൂട്ടുങ്കൽ, സഹവികാരി ഫാ. വർഗീസ് റോഷൻ എന്നിവർ നേതൃത്വം നൽകും.