കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റാരോപിതർക്കെതിരെ കേസെടുത്ത് അന്വേഷിക്കുക, സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ രാജിവയ്ക്കുക, ആരോപണങ്ങളിൽ മന്ത്രി ഗണേശ്‌കുമാറിന്റെ പങ്ക് അന്വേഷിക്കുക, മുകേഷ് എം.എൽ.എസ്ഥാനം രാജിവയ്‌ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പിണറായി വിജയന്റെ സ്ത്രീവിരുദ്ധ സർക്കാരിനെതിരെ ഡി.സി.സിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുമ്പിൽ നടത്തിയ ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു.
ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി., കെ.പി.സി.സി വൈസ് പ്രസിഡന്റ വി.പി സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ ബി.എ അബ്ദുൽ മുത്തലിബ്, എസ്. അശോകൻ, എം.എൽ.എമാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, നേതാക്കളായ ഡൊമിനിക് പ്രസന്റേഷൻ, ഐ.കെ. രാജു, ടോണി ചമ്മിണി, എം.ആർ. അഭിലാഷ്, കെ.എം. സലിം, ആശാ സനൽ, ലിസി ജോർജ്, ലാലി ജോഫിൻ തുടങ്ങിയവർ പ്രസംഗിച്ചു.