കിഴക്കമ്പലം: മാലിന്യമുക്ത കേരളം കാമ്പയിന്റെ ഭാഗമായി വാഴക്കുളം പഞ്ചായത്ത് വാർഡ് തലത്തിൽ സംഘടിപ്പിച്ച ശില്പശാല സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടി.ബി. വിജയലക്ഷ്മി അദ്ധ്യക്ഷയായി. എ.കെ. മുരളീധരൻ, അൻസാർ അലി, ഹമീദ് കോട്ടപ്പുറം എന്നിവർ സംസാരിച്ചു.