veedu-thakarnnu
കനത്തമഴയിൽ തകർന്നുവീണ ചന്ദ്രികയുടെ വീട്

പറവൂർ: കനത്തമഴയിൽ ചിറ്റാറ്റുകര പഞ്ചായത്ത് നാലാംവാർഡിൽ പരുവത്തുരുത്ത് കൊറവൻപറമ്പിൽ ചന്ദ്രികയുടെ വീട് തകർന്നുവീണു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. വിധവയും രോഗിയുമായ ചന്ദ്രിക നട്ടെല്ലിന് ചികിത്സയിലായിരുന്നതിനാൽ സഹോദരിയുടെ വീട്ടിലായിരുന്നു. അടുത്തദിവസം വീട്ടിലേയ്ക്ക് വരാനിരിക്കെയാണ് വീട് പൂർണമായും തകർന്നുവീണത്. ബന്ധുക്കളുടേയും നാട്ടുകാരുടേയും സഹായത്താലാണ് ചന്ദ്രിക കഴിഞ്ഞിരുന്നത്. ഇതുവരെ ചന്ദ്രികയ്ക്ക് അർഹമായ ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ലെന്ന് അയൽവാസികൾ പറഞ്ഞു.