കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റുകൾ പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പട്ടിമ​റ്റത്തിന് സമീപം ഡബിൾ പാലം, വെമ്പിളളി പട്ടാട്ട് കവല, പെരിങ്ങാല പോത്തനാംപറമ്പ് എന്നിവിടങ്ങളിലാണ് ലൈ​റ്റ് സ്ഥാപിച്ചത്. വിവിധ യോഗങ്ങളിൽ പഞ്ചായത്ത് അംഗങ്ങളായ എൻ.ഒ. ബാബു, നിസാർ ഇബ്രാഹിം, ബ്ളോക്ക് പഞ്ചായത്ത് അംഗം ശ്രീജ അശോകൻ, പി.ടി. കുമാരൻ, എൻ.വി. വാസു എന്നിവർ സംബന്ധിച്ചു.