bjp

മൂവാറ്റുപുഴ: സാമൂഹിക സംരംഭകത്വ വികസനപദ്ധതിയുടെ ഭാഗമായി സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഒഫ് ദി നേഷൻ(സൈൻ)ന്റെ നേതൃത്വത്തിൽ വനിതകൾക്കുള്ള ഇരുചക്രവാഹനങ്ങളുടെ 39-ാം ഘട്ട വിതരണം മൂവാറ്റുപുഴയിൽ നടന്നു. ടൗൺഹാളിൽ നടന്ന പരിപാടി സൈൻ സംസ്ഥാന അദ്ധ്യക്ഷനും ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സൈൻ കോഓഡിനേറ്റർ മേജർ വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ കെ.ടി. ബിനീഷ്, സൈൻ കോ ഓർഡിനേറ്റർ പി.ജി. ബീനകുമാരി, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ഇ.ടി. നടരാജൻ, മദ്ധ്യമേഖല വൈസ് പ്രസിഡന്റ് വി.എൻ. വിജയൻ, സൈൻ മൂവാറ്റുപുഴ മഹിളാ കോ ഓർഡിനേറ്റർ സുനിത സിനിൽ, മുനിസിപ്പൽ കൗൺസിലർ ആശ അനിൽ, കെ.എം. സിനിൽ, ടി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഗൃഹോപകരണ ഉത്സവം, ഓണക്കിറ്റ്, ഓണപ്പുടവ എന്നിവയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചതായി സൈൻ ഭാരവാഹികൾ അറിയിച്ചു.