ആലുവ: കേരള, സർവീസ് ടീമുകൾക്കുവേണ്ടി ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത എൻ.ജെ. അലക്‌സാണ്ടർ (തമ്പികുട്ടി - 79) നിര്യാതനായി. ആലുവ ചൂണ്ടി സഹൃദയപുരം എസ്.ആർ.എ ലൈനിൽ കറുകയിൽ മണക്ക് വീട്ടിലായിരുന്നു താമസം.
1982ലെ ഏഷ്യാഡ് ഒഫീഷ്യൽ റഫറിയും ദേശീയ റഫറിയും പരിശീലകനുമായിരുന്നു. എഴുപതുകളിൽ പ്രശസ്തമായ പ്രീമിയർ ടയേഴ്‌സ് വോളിടീമിന്റെ രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് 3.30ന് ആലുവ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണിക്കുട്ടി (റിട്ട. അദ്ധ്യാപിക). മക്കൾ: അൻസു, അൻപു. മരുമക്കൾ: സൂരജ്, മോൻസി.