കൊച്ചി: എം.ഇ.എസ് യൂത്ത് വിംഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രവർത്തനം തുടങ്ങി. താലൂക്ക്തല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എം.ഇ.എസ് ജില്ലാ പ്രസിഡന്റ് കെ.എം. ലിയാഖത്ത് അലിഖാൻ തായിക്കാട്ടുകര ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസറിന് വീൽചെയർ നൽകി നിർവഹിച്ചു. യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ഡോ. അൻവർ ഹുസൈൻ അദ്ധ്യക്ഷനായി. ഇ.എം. നിസാർ, ബി.എച്ച്. മുഹമ്മദ് നിസാർ, നവാസ് കുഴിവേലിപ്പടി, സുഹൈൽ അബ്ദുസ്സലാം, അമീർ അലി, കെ.എ. സിൽജു, അൻസിൽ ഉമ്മർ, സി.എം. യാക്കൂബ്, ടി.കെ. മജീദ്, താലൂക്ക് പ്രസിഡന്റ് അൻസാഫ് തുടങ്ങിയവർ പ്രസംഗിച്ചു.