മട്ടാഞ്ചേരി: കൊച്ചി നഗരപരിധിയിൽ വിവിധ കേസുകളിൽ പ്രതിയും പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് സ്ഥിരം ഭീഷണിയും ആയിരുന്ന യുവാവിനെ നാടുകടത്തി. മട്ടാഞ്ചേരി ഈരവേലിയിൽ അബ്ദുൾ അഷ്കർ (26) എന്നയാളെയാണ് കാപ്പാനിയമപ്രകാരം നാടുകടത്തിയത്. മോഷണം, കവർച്ച, ദേഹോപദ്രവം, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തൽ, ലഹരി മരുന്ന് കച്ചവടം, തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയാണിയാൾ. കമ്മീഷ്ണർ എസ്. ശ്യാം സുന്ദറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തി നാടുകടത്തിയത്.