tom

അങ്കമാലി: അപകടത്തെ തുടർന്ന് ബംഗളൂരിൽ ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു. കിടങ്ങൂർ മേനാച്ചേരി സാബുവിന്റെ മകൻ ടോം എസ്. മേനാച്ചേരിയാണ് മരിച്ചത്. ആഗസ്റ്റ് 14ന് ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് വരുമ്പോൾ ബൈക്ക് നിയന്ത്രണം വിട്ടായിരുന്നു അപകടം. അമ്മ:ലിസ്സി. സഹോദരങ്ങൾ: മാത്യൂസ്( സ്വീഡൻ ),​ എബി (സൗദി അറേബിയ). സംസ്കാരം പിന്നീട്.