midhun

ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ എം.ഡി.എം.എയുമായി എത്തിയ യുവാവ് എക്‌സൈസിന്റെയും ആർ.പി.എഫിന്റെയും പരിശോധനയിൽ പിടിയിലായി. ആലപ്പുഴ കാർത്തികപ്പിള്ളി കുമാരപുരം എരികാവ് തിരുവോണം വീട്ടിൽ മിഥുൻ ബാബു (23) ആണ് പിടിയിലായത്.

4.890 ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ബെംഗളൂരുവിൽ നിന്ന് മാവേലിക്കരയിലേക്കാണ് ഇയാൾ എം.ഡി.എം.എ കൊണ്ടുപോയത്. ആലുവയിലെത്തിയ ശേഷം അടുത്ത ട്രെയിനിൽ കയറാൻ ശ്രമിക്കുമ്പോഴാണ് പിടിയിലായത്. ആലപ്പുഴ ഭാഗത്തെ പ്രധാന ലഹരി കടത്തുകാരനാണ് മിഥുനെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

ലഹരി സംഘത്തിന്റെ കാരിയറായ ഈ യുവാവ് നിരവധി തവണ ലഹരി കടത്തിയിട്ടുണ്ടെന്നാണ് വിവരം. യുവാവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും.