y
ഓഫീസ് കെട്ടിടം

തൃപ്പൂണിത്തുറ: ഉദയംപേരൂരിലെ ജനകീയ കലാവേദിയായ ഗ്രാന്മ സൗഹൃദവേദിയുടെ ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് സൗത്ത് പറവൂർ പള്ളിക്കടവിന് സമീപം ഹൈബി ഈഡൻ എം.പി നിർവഹിക്കും. തെക്കൻ പറവൂർ സെന്റ് ജോൺസ് കാത്തലിക്ചർച്ച് പാരീഷ്ഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാന്മ രക്ഷാധികാരി എം.എൽ. സുരേഷ് അദ്ധ്യക്ഷനാകും. ജോസ് അൽഫോൺസിന്റെ പുസ്‌തകപ്രകാശനം, മുഖ്യമന്ത്രിയുടെ 2024 അഗ്നിശമനസേവാ മെഡൽ കരസ്ഥമാക്കിയ കെ. എച്ച്. രതീഷ്‌കുമാർ, അനിൽകുമാർ എന്നിവരെ ആദരിക്കലും നടത്തും. പാലിയേറ്റീവ് ബാങ്കിന്റെ ‌സ്റ്റോർ റൂം ഉദ്ഘാടനം പൂത്തോട്ട ശ്രീനാരായണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുൻ മാനേജർ ഇ.എൻ. മണിയപ്പൻ നിർവഹിക്കും. പാലിയേറ്റിവ് ബാങ്കിലേക്കുള്ള ഉപകരണങ്ങൾ ഫാ. വർഗീസ് മാമ്പള്ളിൽ ഏറ്റുവാങ്ങും. 75വയസ് കഴിഞ്ഞവർക്കുള്ള ഓണക്കോടി പി.കെ. കാർത്തികേയൻ വിതരണം ചെയ്യും. ഫാ. ജോൺ തെക്കേറ്റത്ത് പാലിയേറ്റീവ് പ്രവർത്തകരെ ആദരിക്കും. കിടപ്പ് രോഗികൾക്ക് എം.പി. ജയപ്രകാശൻ ഓണക്കിറ്റ് വിതരണം ചെയ്യും. ഗ്രാന്മ സെക്രട്ടറി ശ്രീജിത്ത് ഗോപി സംസാരിക്കും.