തൃപ്പൂണിത്തുറ: പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാലാ പ്രദേശത്തെ എഴുത്തുകാരുടെയും സഹൃദയരുടെയും കൂട്ടായ്‌മയായ എഴുത്തിടം രൂപീകരണം ഇന്ന് വൈകിട്ട് 4ന് ശ്രീനാരായണ ഗ്രന്ഥശാല ഹാളിൽ നടത്തും. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് എ.കെ. ദാസ് ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ഡോ. വി.എം. രാമകൃഷ്‌ണൻ അദ്ധ്യക്ഷനാകും.