y
വയനാട് ദുരന്തബാധിതർക്കായുള്ള ഉദംപേരൂർ സഹകരണബാങ്കിന്റെ വിഹിതം പ്രസിഡന്റ് കെ.എസ്. ലിജു സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാർ സുജിത്കരുണിന് കൈമാറുന്നു

തൃപ്പൂണിത്തുറ: വയനാട് ദുരന്തബാധിതർക്കായി ഉദയംപേരൂർ സർവീസ് സഹകരണബാങ്കിന്റെ വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ബാങ്കിന്റെ വിഹിതം പ്രസിഡന്റ് കെ.എസ്. ലിജുവും ബോർഡ് അംഗങ്ങളുടെ വിഹിതം ടി.ടി. ജയരാജും സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാർ സുജിത്കരുണിന് കൈമാറി. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കുള്ള അടുക്കളത്തോട്ടം, മട്ടുപ്പാവ് കൃഷി പദ്ധതികൾക്ക് സമൃദ്ധി കാർഷികവായ്പയുടെ ഉദ്ഘാടനവും നിർവഹിച്ചു. ബോർഡ് അംഗങ്ങളായ വി.കെ. അജി, സുധിമോൻ, പി.ജി. രാജൻ, പ്രിൻസിയ പീറ്റർ, ഷീജ, കെ. ഷീജ, സെക്രട്ടറി ഇ.പി. ഷീബ എന്നിവർ പങ്കെടുത്തു.