തൃപ്പൂണിത്തുറ: അഭിഷേകം കൺവെൻഷൻ സെന്ററിൽ 11 ന് നടത്തുന്ന കനിവ് ജില്ലാ സമ്മേളന നടത്തിപ്പിനായുള്ള സംഘാടകസമിതി രൂപീകരണയോഗം കനിവ് ജില്ലാ സെക്രട്ടറി എം.പി. ഉദയൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എ.വി. കുര്യാക്കോസ് അദ്ധ്യക്ഷനായി. പി. വാസുദേവൻ, അഡ്വ.എസ്. മധുസൂദനൻ, ഇ.എസ്. രാകേഷ് പൈ, കല്പനാദത്ത്, കെ.ജി. രാംദാസ് എന്നിവർ സംസാരിച്ചു. രക്ഷാധികാരികളായി എം.സി. സുരേന്ദ്രൻ, ടി.സി. ഷിബു, രമ സന്തോഷ്, പി. വാസുദേവൻ എന്നിവരെ തിരഞ്ഞെടുത്തു.