h
വയോജനങ്ങൾക്കായി നടത്തിയ ആരോഗ്യക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: നാഷണൽ ആയുഷ് മിഷൻ, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്, മുളന്തുരുത്തി ഗവ. ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ആരോഗ്യക്യാമ്പ് സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി മെഡിക്കൽ കിറ്റ് ഉദ്ഘാടനം ചെയ്തു. വൈസ്‌ പ്രസിഡന്റ് ജോർജ് മാണി പട്ടശേരിൽ അദ്ധ്യക്ഷത വഹിച്ചു. ലതിക അനിൽകുമാർ, രതീഷ് കെ. ദിവാകരൻ, വിശ്വംഭരൻ, ജെറിൻ ടി. ഏലിയാസ്, ഇന്ദിര സോമൻ, ഡോ ജെസി ഉതുപ്പ് എന്നിവർ സംസാരിച്ചു. യോഗ ഇൻസ്ട്രക്ടർ രമ്യ രവീന്ദ്രൻ യോഗ പരിശീലനം നടത്തി. ഡോ ജെസി ഉതുപ്പ് ക്ലാസെടുത്തു.