തൃപ്പൂണിത്തുറ: ബി.ജെ.പി ഉദയംപേരൂർ നോർത്ത് ഏരിയാ കമ്മിറ്റി മെമ്പർഷിപ്പ് ക്യാമ്പയിന്റെയും ശില്പശാലയുടെയും ഉദ്ഘാടനം സംസ്ഥാന കൗൺസിൽ അംഗം യു. മധുസുദനൻ നിർവഹിച്ചു. പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി. ബൈജു, പ്രഭാരി രഞ്ജിത്ത്, ജില്ലാകമ്മിറ്റിഅംഗം അമ്പിളി, ഏരിയ ഭാരവാഹികളായ ഹേമചന്ദൻ, മുരളീധരൻ, ഇന്ദു, കുട്ടൻ എന്നിവർ സംസാരിച്ചു.