മൂവാറ്റുപുഴ: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഒഫ് കേരള മൂവാറ്റുപുഴ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊതുയോഗവും പഠന ക്ലാസും ജില്ലാ പ്രസിഡന്റ് സത്താർ. കെ.കെ. ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.എ. അലിസൺ അദ്ധ്യക്ഷനായി. ഇൻഷ്വറൻസ് വിതരണ പദ്ധതി സംസ്ഥാന ഓർഗനൈസർ കെ.എ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ഇ. നാസർ, കെ.കെ. അജിത് കുമാർ, കെ.കെ. ഷബീബ് എന്നിവർ സംസാരിച്ചു. നെജു പെർഫെക്ട്, നിജിത്ത് മടപ്പള്ളി എന്നിവർ ക്ലാസെടുത്തു. ഭാരവാഹികളായി കെ.എസ്. നാസർ(പ്രസിഡന്റ് ), ബേസിൽ മാത്യു( സെക്രട്ടറി ) എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.