sreejesh

കൊച്ചി: ഹോക്കി ഒളിമ്പിക് മെഡൽ ജേതാവ് പി.ആർ.ശ്രീജേഷിന് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സ്വീകരണം നൽകും. റീജണൽ സ്പോർട്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള പരിപാടിയിൽ ശ്രീജേഷിന് 5 ലക്ഷം രൂപയും ആർ.എസ്.സിയുടെ 100 ഗ്രാം ഭാരമുള്ള വെള്ളിനാണയവും സമ്മാനിക്കും. മന്ത്രി പി.രാജീവ് മുഖ്യാതിഥിയാകും. മേയർ എം. അനിൽകുമാർ, ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ ടി.ജെ.വിനോദ്, പി.വി. ശ്രീനിജിൻ എന്നിവർ സംസാരിക്കും. ജില്ലയിലെ ആയിരത്തോളം വിദ്യാർത്ഥികളും പങ്കെടുക്കുമെന്ന് ആർ.എസ്.സി സെക്രട്ടറി എസ്.എ.എസ്. നവാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മേജർ ധ്യാൻചന്ദ് ലൈബ്രറിയുടെയും ജിമ്മി ജോർജ് ഓപ്പൺ ജിംനേഷ്യത്തിന്റെയും ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിക്കും.