കൊച്ചി: സപ്തശത രജതജൂബിലി ആഘോഷിക്കുന്ന ആലങ്ങാട് സെന്റ് മേരീസ് പള്ളിയിൽ ജോസഫ് കരിയാറ്റി മെത്രാപ്പോലീത്തയുടെ 238-ാം ചരമവാർഷിക അനുസ്മരണ സമ്മേളനം 7, 8 തീയതികളിൽ നടക്കും. 7ന് രാവിലെ 10.30ന് ഗോവ ഗവർണ‌ർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായിരുന്നു ജോസഫ് കരിയാറ്റി. ഉദ്ഘാടനയോഗത്തിൽ ബിഷപ്പ് ബോസ്കോ പുത്തൂർ അദ്ധ്യക്ഷനും ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ മുഖ്യാതിഥിയുമാകും. 8ന് രാവിലെ പറവൂർ ഫൊറോനയിലുള്ള 23 പള്ളികളിലേക്ക് ജ്യോതി പ്രയാണവും ഉണ്ടാകുമെന്ന് വികാരി ഫാ. പോൾ ചുള്ളി, ബിനു കരിയാട്ടി, ജൂഡോ പീറ്റർ, പി.ഡി. വർഗീസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.