കുമ്പളങ്ങി: കുമ്പളങ്ങി സർവീസ് സഹകരണബാങ്കിന്റെ മെറിറ്റ് ഇവന്റ് 2024 ഇന്ന് നടത്തും. രാവിലെ 10.30ന് സൗത്ത് ബ്രാഞ്ച് മിനിഹാളിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് നെൽസൻ കോച്ചേരി അദ്ധ്യക്ഷത വഹിക്കും.ജോയിന്റ് രജിസ്ട്രാർ ജോസാൽ ഫ്രാൻസിന് മുഖ്യാതിഥിയായിരിക്കും. ബാങ്ക് അംഗങ്ങളുടെ മക്കളിൽ കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കാണ് അവാർഡ്.