v-gopakumar
ട്വന്റി 20 പാർട്ടിയുടെ അത്താണിയിലെ ആലുവ നിയോജകമണ്ഡലം ഓഫീസ് ഉദ്ഘാടന ചടങ്ങ്

ആലുവ: ട്വന്റി 20 രാഷ്ട്രീയ പാർട്ടിയുടെ ആലുവ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് അത്താണിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസ് മാവേലി അദ്ധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ അഡ്വ. ചാർളി പോൾ, ബെന്നി ജോസഫ്, അഡ്വ. ബേബി പോൾ എന്നിവർ സംസാരിച്ചു. എം. റെയ്ജു, റെജിപ്രകാശ്, സേവ്യർ ആന്റണി, പി.എൻ. സോമൻ, ജോയ് സെബാസ്റ്റ്യൻ, ടി.ഇ. രാജീവ്, ധാത്രി ബാലൻ, മേരി ഷാജു, ഷിബു സെബാസ്റ്റ്യൻ, സാജു പോൾ, സന്തോഷ് മാത്യു, കുര്യാക്കോസ് വൈദ്യൻ, ടി.എൻ. അശോകൻ, ഗ്രേസി വിൽസൺ, ഗ്രേസി ഇട്ടൂപ്പ്, ആർ. ശോഭ തുടങ്ങിയവർ സംസാരിച്ചു.