marathon

കൊച്ചി: ബി.എസ്.എൻ.എല്ലിന്റെ 25-ാം സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം ബിസിനസ് ഏരിയ സംഘടിപ്പിക്കുന്ന മാരത്തൺ ഒക്ടോബർ 20ന് നടക്കും. എറണാകുളം ദർബാർ ഗ്രൗണ്ടിൽ നിന്ന് രാവിലെ 5.30ന് ആരംഭിക്കുന്ന മാരത്തണിൽ 5 കിലോമീറ്റർ,10 കിലോമീറ്റർ വിഭാഗങ്ങളിൽ ആദ്യത്തെ മൂന്നു സ്ഥാനക്കാർക്ക് സമ്മാനത്തുക ലഭിക്കും. 5 കിലോമീറ്റർ മത്സരത്തിൽ 5000, 2500,1500 രൂപയും 10 കിലോമീറ്ററിൽ 7500, 5000, 2500 രൂപ വീതവുമാണ് സമ്മാനാർഹർക്ക് ലഭിക്കുക. 50 വയസിനു താഴെയും മുകളിലും രണ്ടു വിഭാഗങ്ങളിൽ മത്സരമുണ്ടാകും.

മാരത്തൺ രജിസ്‌ട്രേഷൻ സെപ്റ്റംബർ 1 മുതൽ. കൂടുതൽ വിവരങ്ങൾക്ക്: 9446022200/ 9446446546.