bsnl

കൊച്ചി: ബി.എസ്.എൻ.എൽ ഉപഭോക്താക്കളെ പ്രാരംഭ നിരക്കുകൾ ഒന്നും ഈടാക്കാതെ ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്കിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ പദ്ധതി. മൈഗ്രേഷനു ശേഷമുള്ള മിനിമം പ്ലാൻ ഗ്രാമങ്ങളിൽ പ്രതിമാസം 249 രൂപയും നഗരങ്ങളിൽ 299 രൂപയും ആയിരിക്കും. എറണാകുളം ബിസിനസ് ഏരിയയിൽ (ഇടുക്കി, ലക്ഷദ്വീപ് ഉൾപ്പെടെ) ആണ് ഈ സൗകര്യം. മേഖലയിൽ ഇതിനോടകം 74,000 ഫൈബർ കണക്‌ഷനുകൾ നൽകിയിട്ടുണ്ട്. ആലുവ, മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ തുടങ്ങിയ മേഖലകളിൽ ബി.എസ്.എൻ.എൽ എക്‌സ്‌ക്ലൂസീവ് ഫ്രാഞ്ചൈസികളെ തേടുന്നു. ബന്ധപ്പെടേണ്ട വാട്സാപ്പ് നമ്പർ: 9400488111.