കൂത്താട്ടുകുളം: വടകര സെന്റ് ജോൺസ് യാക്കോബായ സിറിയൻ കോൺഗ്രിഗേഷൻ മുത്തപ്പൻ പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിന് കൊടിയേറി. വികാരി ഫാ. പോൾ തോമസ് പീച്ചിയിൽ
കൊടി ഉയർത്തി. സഹവികാരി ഫാ. അജു ചാലപ്പുറം, ട്രസ്റ്റി സി.വി. ജോയി, സെക്രട്ടറി എം.എ. ഷാജി, സോയുമോൻ, ജോയി വണ്ടാനം എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ 6.30ന് പ്രഭാത പ്രാർത്ഥന, 7ന് വി.കുർബാന. നാളെ മുതൽ വെള്ളി വരെ എല്ലാ ദിവസവും രാവിലെ 6ന് പ്രഭാത പ്രാർത്ഥനയും തുടർന്ന് വി.കുർബാനയും നടക്കും. ഞായറാഴ്ച രാവിലെ 8ന് വി. കുർബാനയ്ക്ക് ശേഷം പ്രദക്ഷിണവും 10.15ന് ആശീർവാദവും തുടർന്ന് നേർച്ച വിളമ്പും നടക്കും.
പെരുന്നാളിന്റെ ഭാഗമായി കിഴകൊമ്പ് സെന്റ് മേരിസ് യാക്കോബായ സുറിയാനി ചാപ്പലിൽ ഇന്ന് 9.30 ന് പരിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളിന് സഹവികാരി ഫാ. അജുചാലപ്പുറം കൊടി ഉയർത്തും .