കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളേജിലെ ഇന്റഗ്രേറ്റഡ് എം.എസ്സി കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെഷീൻ ലേണിംഗ് അസോസിയേഷൻ (ടെകോണിക് ) ഡോ. സാജൻ മാത്യു ഉദ്ഘാടനം ചെയ്തു. വകുപ്പ് തലവൻ ഡോ. ജോൺ ടി. എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ലിസി കാച്ചപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ഹരികൃഷ്ണൻ. പി, അസോസിയേഷൻ സെക്രട്ടറി മാത്യു സി.എസ്, മസൂമ എസ്. അയത്, ജെഫിൻ പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.