ph

കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ലീപ് സെന്റർ (ലോക്കൽ ഓൺട്രപ്രണർഷിപ്പ് അഡ്വാൻസ്‌മെന്റ് പ്രോഗ്രാം) പ്രവർത്തനമാരംഭിച്ചു. ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദും കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബികയും ധാരണാപത്രം ഒപ്പുവച്ചു. പ്രിൻസിപ്പൽ ഡോ. എം.എസ്. മുരളി, പ്രൊഫ. ആർ. രാജാറാം, കേരള സ്റ്റാർട്ടപ്പ് മിഷൻ ലീപ് സെന്റർ അസിസ്റ്റന്റ് മാനേജർ എസ്. അരുൺ, കേരള സ്റ്റാർട്ടപ്പ് മിഷൻ അസിസ്റ്റന്റ് മാനേജർ ബെർജിൻ റസീൽ തുടങ്ങിയവർ സംസാരിച്ചു.