muni

കൊച്ചി: പദ്മശ്രീ നേടിയ നാരായണ ഗുരുകുല അദ്ധ്യക്ഷൻ ഗുരു മുനി നാരായണപ്രസാദിനെ പാലാരിവട്ടത്തെ കേരള കത്തോലിക്ക സഭയുടെ ആസ്ഥാനത്ത് ആദരിക്കും. വൈകിട്ട് മൂന്നിന് പി.ഒ.സി ഓഡിറ്റോറിയത്തിലാണ് ആദരവ്. ഇന്നും നാളെയും പെരുമ്പാവൂർ തോട്ടുവ മംഗളഭാരതി ആശ്രമത്തിൽ അദ്ദേഹമുണ്ടാകും. ബുധനാഴ്ച വൈകിട്ട് നാലിന് പെരുമ്പാവൂർ വൈ.എം.സി.എ ഹാളിൽ നടക്കുന്ന ഗുരുകുലം സ്റ്റഡി സർക്കിളിന്റെ പത്താം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും. 5, 6 തീയതികളിൽ മലയാറ്റൂർ ദിവ്യശാന്തി നികേതനം നാരായണ ഗുരുകുലത്തിൽ ഉണ്ടാകും. ആറിനു വൈകിട്ട് ആറിന് മുടക്കുഴ പൈതൃകം പഠനകേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുക്കും. എഴിന് തൃപ്പൂണിത്തുറ നാരായണ ഗുരുകുലത്തിലെത്തുന്ന അദ്ദേഹം എട്ടിന് രാവിലെ 10ന് സദ്‌സംഗത്തിൽ പങ്കെടുക്കും.