kklm

കൂത്താട്ടുകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുക,​ സാംസ്കാരിക മന്ത്രി സജി ചെറിയാൻ രാജിവെയ്ക്കുക,​ കുറ്റാരോപിതരായ ജനപ്രതിനിധികളെ സർക്കാർ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്
മഹിളാകോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു. പിറവം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.സി. ജോസ് ഉദ്ഘാടനം ചെയ്തു. മഹിളകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിസി ജോസ്,​ ജില്ലാ സെക്രട്ടറി ലീല കുര്യാക്കോസ്,​ ബ്ലോക്ക് പ്രസിഡന്റ് ഷീല ബാബു,​ നഗരസഭാ വനിതാ കൗൺസിലർമാർ,​ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ,​ സെക്രട്ടറി സാറാമ്മ ജോൺ തുടങ്ങിയവർ പങ്കെടുത്തു