വൈപ്പിൻ: തിമിംഗല സ്രാവ് ദിനത്തിൽ കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനമായ സി.എം.എഫ്.ആർ.ഐ സ്‌കൂൾ കുട്ടികൾക്ക് സ്രാവ് സംരക്ഷണ ബോധവത്കരണ ക്ലാസ് നടത്തി. വംശനാശ ഭീഷണി നേരിടുന്ന ഈ സ്രാവിനത്തെപ്പറ്റി കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. വൈപ്പിൻ ഗവ.യു.പി. സ്‌കൂളിൽ നടന്ന ബോധവത്കരണ ക്ലാസ് സി.എം.എഫ്. ആർ.ഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.എം. നജ്മുദ്ദീൻ, സയന്റിസ്റ്റുകളായ ഡോ. എൽ. രമ്യ, ഡോ. ലിവി വിൽസൺ, പ്രധാനാദ്ധ്യാപിക കെ.ജി. സ്മിത എന്നിവർ സംസാരിച്ചു.