കൊച്ചി: ഇരുനൂറിലേറെ വിഭവങ്ങളുമായി എറണാകുളം ടി.ഡി റോഡിലെ ഗുണപൈ സ്‌കൂളിൽ ഇന്ന് കൊങ്കണി ഭഷ്യമേള സംഘടിപ്പിക്കും. വിവിധതരം ജംബൂൾ, ബസൻ ഉണ്ട തുടങ്ങിയ മധുരപലഹാരങ്ങൾ, വറവുകൾ, അച്ചാറുകൾ, കൊങ്കണി സമൂഹത്തിന്റെ പ്രിയവിഭവമായ പത്രവട ഉൾപ്പെടെ സ്റ്റാളുകളിൽ രുചിച്ചുനോക്കാനും വാങ്ങാനും കഴിയും. രാവിലെ 9 മുതൽ വൈകിട്ട് 6വരെയാണ് ഭക്ഷ്യമേളയെന്ന് കൺവീനർ രാധാകൃഷ്ണ കമ്മത്ത് അറിയിച്ചു.