വൈപ്പിൻ: കയർഫെഡ് ഓണം മേള നായരമ്പലത്ത് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കയർഫെഡ് എക്‌സിക്യൂട്ടീവ് എൻ.ആർ. ബാബുരാജ് അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് ആദ്യ വില്പന നടത്തി. നായരമ്പലം സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ബി. ജോഷി, കയർഫെഡ് ഭരണ സമിതി അംഗം എം.എൻ. സതീശൻ, മാനേജർ രശ്മി രാജൻ എന്നിവർ സംസാരിച്ചു.