കൊച്ചി: ഓൾ കേരള അഡ്വടൈസിംഗ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ കമ്മറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. തീവ്രമായ സമരങ്ങളിലൂടെ നേടിയെടുത്ത തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ തൊഴിലാളി സംഘടനകൾക്കു കഴിയാത്തത് ദു:ഖകരമാണെന്ന് എ.ഐ.സി.സി അംഗം സിമ്മി റോസ് ബെൽ ജോൺ പറഞ്ഞു. മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോമോൻ തായങ്കരി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. ജോജോ പനക്കൽ, കെ. രാജ്കുമാർ, എ.സി. അനിൽ, കെ.എസ്. നൗഷാദ്, പി.എ. ഹസ്ഫർ, എം.ജെ.ജോണി എന്നിവർ സംസാരിച്ചു.