mrd
കാർ ടാങ്കർ ലോറിയിൽ ഇടിച്ചുണ്ടായ അപകടം

മരട്: ദേശീയപാതയിൽ ടാങ്കർലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ മരട് കൊട്ടാരം ജംഗ്ഷന് സമീപമായിരുന്നു അപകടം. കുണ്ടന്നൂർ ഭാഗത്തുനിന്ന് വരികയായിരുന്ന ടാങ്കർലോറിയിൽ തൃപ്പൂണിത്തുറ ഭാഗത്തുനിന്നെത്തി​യ കാർ ഇടിക്കുകയായിരുന്നു.