പറവൂർ: മൂത്തകുന്നം എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂളും കൊച്ചി അന്താരാഷ്ട പുസ്തോത്സവ സമിതിയും സംയുക്തമായി കുട്ടികളുടെ പുസ്തകോത്സവം സംഘടിപ്പിച്ചു. എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് കെ.വി. അനന്തൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപിക കെ.എൻ. ബേബി അദ്ധ്യക്ഷയായി.സാഹിത്യകാരി ബെസി വായനാമധുരം സന്ദേശം നൽകി. എം.എസ്. ശ്രീകല, ആശാലത, ജോസ് കെ. ജേക്കബ്, പി.ആർ. റീബ, ടി.എസ്. നിധിന എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി.