1
എം. മുകുന്ദനെ ആദരി​ക്കുന്ന ചടങ്ങ് കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഫോർട്ടുകൊച്ചി: മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദന് പൈതൃക ഫോർട്ടുകൊച്ചിയുടെ ആദരം. കൊച്ചിൻ കളക്ടീവിന്റെ നേതൃത്വത്തിലായി​രുന്നു ചടങ്ങ്. വായനക്കാരുമായുള്ള സംവാദവും നടത്തി​. വലിയ മനുഷ്യരെക്കുറിച്ച് എഴുതാൻ കഴിയില്ല. ചെറിയ മനുഷ്യരെക്കുറിച്ച് എഴുതി വലിയ നോവലുകൾ സൃഷ്ടിക്കുകയെന്നതാണ് തന്റെ ദൗത്യമെന്നും ഡൽഹി എന്ന നോവലിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുകുന്ദൻ പറഞ്ഞു. എഴുത്തുകാരനാകാൻ എളുപ്പമാണ് അത് തുടരുകയെന്നതാണ് പ്രയാസം. സംവാദത്തിൽ സി.ഐ.സി ജയചന്ദ്രൻ മോഡറേറ്ററായിരുന്നു.

ആദരിക്കൽ ചടങ്ങ് കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രൊഫ.എം.കെ. സാനു എം. മുകുന്ദനെ ആദരിച്ചു. ബിജു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റീഫൻ റോബർട്ട്, ജോൺ ഫെർണാണ്ടസ്, കെ.ജെ. സോഹൻ, ബോണി തോമസ്, ഡോ. പൂർണിമ സി നാരായണൻ, പ്രിയ എ.എസ്, എൻ.എസ്. ഷാജി, സന്തോഷ് ടോം എന്നിവർ സംസാരിച്ചു. നിരവധി സംഘടനകൾ മുകുന്ദനെ ആദരി​ച്ചു.