പറവൂർ: സാംസ്കാരിക വകുപ്പ് ആലങ്ങാട് പഞ്ചായത്തിലെ കൊടുവഴങ്ങ പഴംചിറ തോടിന് സമീപം നിർമ്മിച്ച ഓപ്പൺ സ്റ്റേജും കുട്ടികളുടെ മിനി പാർക്കും ഇന്ന് വൈകിട്ട് ഏഴിന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഓപ്പൺ സ്റ്റേജ്, കുട്ടികൾക്കുള്ള മിനി പാർക്ക്, നടപ്പാത, വൈദ്യുതി വിളക്കുകൾ, ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. 30 ലക്ഷം രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മിച്ചത്. വൈകിട്ട് നാലരക്ക് ബ്ലാക്ക് റോക്ക് ഫോക്ക് ബാൻഡ് അവതരിപ്പിക്കുന്ന സംഗീതപരിപാടി നടക്കും.