കൊച്ചി: ചതയോപഹാരം ഗുരുദേവട്രസ്റ്റിന്റെ ഓണക്കിറ്റ്, അരിക്കിറ്റ്, പച്ചക്കറിക്കിറ്റ്, ഓണക്കോടി വിതരണം 'പൊന്നോണം സമൃദ്ധി 24" ഏഴിന് ഉച്ചയ്ക്ക് രണ്ടിന് അയ്യപ്പൻകാവ് പകൽവീട്ടിൽ നടക്കും. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാനും എസ്.എൻഡി.പി യോഗം കലൂർ ശാഖാ പ്രസിഡന്റുമായ പി.ഐ. തമ്പി അദ്ധ്യക്ഷതവഹിക്കും. സ്‌പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. കെ.ആർ. രാജപ്പൻ വിശിഷ്ടാതിഥിയായും. ബി.ഡി.ജെ.എസ് സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ മുഖ്യാതിഥിയാകും. മഹിളാസേന ജില്ലാ പ്രസിഡന്റ് ബീന നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും. ട്രസ്റ്റ് കൺവീർ കെ.കെ. പീതാംബരൻ, വൈസ് ചെയർമാൻ വി.എസ്. സുരേഷ് എന്നിവർ സംസാരിക്കും.