kana

ആലുവ: പൊതുകാന നിർമ്മിക്കുന്നതിനായി കുഴിച്ചതിനെ തുടർന്ന് നഗരത്തിൽ പ്രിയദർശിനി റോഡിൽ സ്വകാര്യ വ്യക്തിയുടെ മതിൽ ഇടിഞ്ഞു. സീനത്ത് ജംഗ്ഷനിൽ അഭിഭാഷകരുടെ ഓഫീസായി പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിന്റെ മതിലും അതിനോട് ചേർന്ന് മുറികൾക്കായി പണിത ചുമരുമാണ് കഴിഞ്ഞ ദിവസം തകർന്നു വീണത്.

ആസ്ബസ്‌റ്റോസ് ഷീറ്റ് മേഞ്ഞ കെട്ടിടം ഇതോടെ അപകടാവസ്ഥയിലാണ്. മുറിയുടെ ചുമരും അതിന് താഴെയുള്ള മതിലുമാണ് വീണത്. റോഡിൽ നിന്നും മൂന്നടിയോളം ഉയരത്തിലാണ് വാടകകെട്ടിടം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മാസം ഇതേറോഡിൽ മറ്റൊരു സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിലും ഇടിഞ്ഞിരുന്നു. കാന നവീകരണത്തിനായി ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുക്കുമ്പോഴാണ് മതിലുകൾ ഇടിയുന്നത്. ജൂലായ് മാസം ആരംഭിച്ച കാനനിർമ്മാണം ഇഴയുകയാണെന്ന ആക്ഷേപവുമുണ്ട്.