തൃപ്പൂണിത്തുറ: എഡ്രാക്ക് തൃപ്പൂണിത്തുറ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രഗത്ഭരായ വ്യക്തികളെയും കർഷകരെയും ആദരിച്ചു. കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പോളിവർഗീസ് അദ്ധ്യക്ഷനായി. കൊച്ചി എ.സി.പി രാജ്കുമാറിനെ
എം.എൽ.എ മെമന്റോ നൽകി ആദരിച്ചു. തിരഞ്ഞെടുത്ത 2 കർഷകരെയും ആദരിച്ചു. എഡ്രാക്ക് ജില്ലാ ജനറൽ സെക്രട്ടറി പി.സി. അജിത്കുമാർ മുഖ്യ പ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി ചന്ദ്രമോഹൻ, ട്രഷറർ ജി.ടി. പിള്ള, രക്ഷാധികാരി കെ.എ. ഉണ്ണിത്താൻ, ജില്ലാ വൈസ് പ്രസിഡന്റ് ആർ.നന്ദകുമാർ, അബ്ദുൽ ഗഫൂർ, എം മോഹനൻ, തങ്കമണി മധുസൂദനൻ, ദിവ്യ മേനോൻ,രാജി അനിൽകുമാർ, ദിവ്യ പ്രതീഷ് എന്നിവർ സംസാരിച്ചു.